Tuesday 26 May 2020 09:52 AM IST : By സ്വന്തം ലേഖകൻ

‘മാസ്റ്റർ പീസ്’ റഷ്യൻ ഭാഷയിലേക്ക്! മലയാളത്തിൽ നിന്ന് ഇത് ആദ്യം: സന്തോഷം പങ്കുവച്ച് സംവിധായകൻ

master-piece

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്’ റഷ്യൻ ഭാഷയിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യുന്നു. സംവിധായകനാണ് ഈ സന്തോഷ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളം സിനിമ റഷ്യൻ ഭാഷയിൽ ഡബ്് ചെയ്ത് റിലീസ് ചെയ്യുന്നത്.

കോളജ് പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻവസ്റ്റിഗേഷന്‍ ആക്ഷൻ ത്രില്ലർ ആണ് മാസ്റ്റർ പീസ്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ ഉൾപ്പടെ വൻ താരനിരയും ചിത്രത്തിൽ അണിനിരന്നു.