Thursday 15 October 2020 11:36 AM IST : By സ്വന്തം ലേഖകൻ

സാമൂഹിക അകലം പാലിച്ച് ജോർജു കുട്ടിയും ഭാര്യയും! ചിത്രം പങ്കുവച്ച് മീന

drishyam-2

‘ദൃശ്യം 2’ന്റെ ലൊക്കേഷനിൽ നിന്ന്, മോഹൻലാലിനൊപ്പമുള്ള സോഷ്യൽ ഡിസ്റ്റൻസിങ് ചിത്രം പങ്കുവച്ച് നടി മീന. സാമൂഹിക അകലം പാലിക്കൽ എന്ന കുറിപ്പോടെയാണ് മോഹൻലാലിനൊപ്പം ഒരു സോഫയിൽ ഇരിക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

2013 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ദൃശ്യം’ റിലീസിനെത്തിയത്.