Tuesday 17 September 2024 11:07 AM IST : By സ്വന്തം ലേഖകൻ

അനിയത്തിക്കുട്ടിയെ നെഞ്ചോടു ചേർത്ത് മീനാക്ഷി, ചിത്രം ഏറ്റെടുത്ത് ആരാധകർ

meenakshi

മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാരിയരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ്. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് ഈ താരപുത്രിക്ക്. ഇപ്പോഴിതാ, അനിയത്തി മഹാലക്ഷ്മിക്കൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ഒരു ചിത്രം മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ.

ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി. ദുപ്പട്ടയും പാവടയുമാണ് മീനാക്ഷിയുടെ വേഷം. ചേച്ചിയുടേതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.

ഇതിനോടകം ചിത്രങ്ങൾ വൈറലാണ്. നിരവധിയാളുകളാണ് ചിത്രത്തിനു ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.