Monday 20 September 2021 08:55 AM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബർത്ത് ഡേ...ഐ ലവ് യൂ...’: കാവ്യാ മാധവന് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി: ചിത്രങ്ങൾ വൈറൽ

meenakshi-dileep

മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവന് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി ദിലീപ്. കാവ്യയ്ക്കൊപ്പവും ദീലീപിനും കാവ്യയ്ക്കുമൊപ്പവുമുള്ള തന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചാണ് മീനാക്ഷിയുടെ ആശംസ. ‘Happy birthday...I love you...’എന്നാണ് മീനാക്ഷി ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

കാവ്യാ മാധവന്റെ 37-ാം പിറന്നാൾ ആയിരുന്നു ഇന്നലെ. നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കാവ്യക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നേർന്നത്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുണ്ട്.