മലയാളികളുടെ പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, ദാവണി ലുക്കിലുള്ള തന്റെ ചില ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. ചിത്രങ്ങൾക്കു താഴെ കമന്റുകളും ലൈക്കുകളുമായി ആരാധകർ എത്തുന്നു.
ദീലിപിന്റെ ഭാര്യ കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷി ചിത്രത്തിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലക്ഷ്യയുടെ മോഡലായുള്ള വ്യത്യസ്ത ചിത്രങ്ങൾ മീനാക്ഷി പങ്കു വച്ചിരുന്നു.