Tuesday 15 June 2021 09:19 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ട നമിച്ചേച്ചിക്ക് മനോഹരമായ ചുവടുകൾ ഒരുക്കി മീനാക്ഷി! നർത്തകി മാത്രമല്ല, മികച്ച നൃത്തസംവിധായികയുമെന്ന് ആരാധകർ

meenakshi

മലയാളത്തിന്റെ പ്രിയതാരപുത്രി മീനാക്ഷി ദിലീപും യുവനായിക നമിത പ്രമോദും അടുത്ത സുഹൃത്തുക്കളാണ്. നാദിർഷായുടെ മകള്‍ ആയിഷയാണ് ഈ കൂട്ടത്തിലെ മറ്റൊരാൾ.

ഇപ്പോഴിതാ, നമിതയ്ക്ക് വേണ്ടി ഒരു മനോഹരമായ നൃത്തം കൊറിയോഗ്രഫി ചെയ്തിരിക്കുകയാണ് മീനാക്ഷി. നമിതയാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൈഡിറ്റിൽ കൊറിയോഗ്രഫി - മീനാക്ഷി ദിലീപ് എന്നും ചേർത്തിട്ടുണ്ട്. വിഡിയോ ഇതിനോടകം വൈറലാണ്. മീനാക്ഷി ഒരു നല്ല നർത്തകി മാത്രമല്ല, മികച്ച നൃത്ത സംവിധായികയുമാണ് എന്നാണ് വിഡിയോ കണ്ട് ആരാധകർ പറയുന്നത്. മുൻപ് ആയിഷയുടെ കല്യാണത്തിന് മീനാക്ഷി നൃത്തം ചെയ്യുന്ന വിഡിയോ വൈറൽ ആയിരുന്നു.

എ ആര്‍ റഹ്മാന്റെ ഗാനത്തിനൊപ്പമാണ് നമിത ചുവടുവയ്ക്കുന്നത്. നമിതയുടെ സഹോദരി അഖിതയാണ് വിഡിയോ പകര്‍ത്തിയത്. ‘Rain and this song. Trying out what I love the most...’ എന്നാണ് വിഡിയോയ്ക്കൊപ്പം നമിത കുറിച്ചിരിക്കുന്നത്.