Thursday 15 April 2021 10:25 AM IST : By സ്വന്തം ലേഖകൻ

നിറചിരിയോടെ, കസവു സാരിയിൽ തിളങ്ങി മീനാക്ഷി! വിഷുച്ചിത്രം ആഘോഷമാക്കി ആരാധകർ

meenakshi

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് മീനാക്ഷി. മീനാക്ഷിയുടെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ വേഗം സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ, വിഷു ആശംസകൾ നേർന്ന് മീനാക്ഷി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച തന്റെ ചിത്രമാണ് വൈറൽ.

കസവ് സാരിയാണ് ചിത്രത്തിൽ മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും തന്റെ ചിത്രങ്ങൾ വിശേഷ അവസരങ്ങളിൽ മീനാക്ഷി പോസ്റ്റ് ചെയ്യാറുണ്ട്.

അടുത്തിടെയായിരുന്നു മീനാക്ഷിയുടെ ജന്മദിനം. ഗംഭീരമായ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.