Tuesday 09 February 2021 09:01 AM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ലുക്കിൽ, ചടങ്ങുകളിൽ താരമായി മീനാക്ഷി! സൽവാറിൽ തിളങ്ങി താരപുത്രി: ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

meenakshi-

സംവിധായകനും ഗായകനും നടനുമായ നാദിര്‍ഷയുടെ മകൾ ആയിഷയുടെ വിവാഹം ഫെബ്രുവരി 11നാണ്. ബിലാലാണ് വരൻ. ഇപ്പോഴിതാ, പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോസുമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. ചടങ്ങുകളിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിയും നിറസാന്നിധ്യമായിരുന്നു.

ദിലീപ്–നാദിർഷ സൗഹൃദം പോലെ ആഴമുള്ളതാണ് മീനാക്ഷി–ആയിഷ സൗഹൃദവും. ഇവര്‍ ഒരുമിച്ചുള്ള ടിക് ടോക് വിഡിയോസും നേരത്തെ വൈറലായിരുന്നു.

ചടങ്ങിൽ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. മഞ്ഞ സൽവാർ ധരിച്ചാണ് മീനാക്ഷി ചടങ്ങിനെത്തിയത്.

രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ആണ് ബിലാല്‍. ഫെബ്രുവരി 11നാണ് വിവാഹം. ‌ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.