Tuesday 20 September 2022 09:27 AM IST : By സ്വന്തം ലേഖകൻ

മീനാക്ഷിയെ ചേർത്തു പിടിച്ച് കാവ്യ...ചിത്രം ഏറ്റെടുത്ത് ആരാധകർ

kavya

കാവ്യ മാധവനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് മീനാക്ഷി ദിലീപ്. കാവ്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് തങ്ങൾ ഒന്നിച്ചുള്ള ചിത്രം മീനാക്ഷി പോസ്റ്റ് ചെയ്തത്.

നടി നമിത പ്രമോദിന് പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി പങ്കുവച്ച പോസ്റ്റും ശ്രദ്ധേയമാണ്. സിനിമാ മേഖലയില്‍ മീനാക്ഷിയുടെ ഉറ്റ സുഹൃത്ത് ആണ് നമിത.‘ഹാപ്പി ബർത് ഡേ ഡിയർ’ എന്ന കുറിപ്പോടെയാണ് നമിതയ്ക്കൊപ്പമുള്ള സെൽഫി മീനാക്ഷി പങ്കുവച്ചത്.

ഓണത്തിന് കുടുംബസമേതമുള്ള ചിത്രം മീനാക്ഷി ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നതും വൈറലായിരുന്നു. കാവ്യ, മീനാക്ഷി, മഹാലക്ഷ്മി, ദിലീപ് എന്നിവരൊന്നിച്ചുള്ളതായിരുന്നു ചിത്രം.