Thursday 21 October 2021 09:34 AM IST : By സ്വന്തം ലേഖകൻ

ചേച്ചിപ്പെണ്ണിന്റെ അനിയത്തിപ്പൊന്ന്: മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി

meenakshi

‍മകൾ മഹാലക്ഷ്മിയുടെ മൂന്നാം ജൻമദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടൻ ദിലീപും കുടുംബവും. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ചേച്ചി മീനാക്ഷി പങ്കുവച്ചത് ഇതിനോടകം വൈറലാണ്.

ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ദിലീപ് – കാവ്യ മാധവൻ ദമ്പതികളുടെ ആദ്യത്തെ കൺമണി മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’. – ചിത്രങ്ങൾ പങ്കുവച്ച് ദിലീപ് കുറിച്ചതിങ്ങനെ.