Wednesday 19 January 2022 11:54 AM IST : By സ്വന്തം ലേഖകൻ

ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ടുമായി മീര ജാസ്മിൻ: ‘മകൾ’ ചിത്രം പോസ്റ്റ് ചെയ്ത് താരം

meera

ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ടുമായി മലയാളത്തിന്റെ പ്രിയതാരം മീര ജാസ്മിൻ. താന്‍ നായികയാകുന്ന മകള്‍ എന്ന ചിത്രത്തിലെ ഒരു സ്റ്റില്ലാണ് മീര ഒഫീഷ്യൽ അക്കൗണ്ടില്‍ ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകളിലൂടെയാണ് ഏറെക്കാലത്തിനു ശേഷം മീര അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. ജയറാമാണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോസുമൊക്കെ വൈറലായിരുന്നു.

വിവാഹ ശേഷം അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുന്ന മീര, സിനിമയിൽ സജീവമാകുന്നതിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ മീരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്.