Tuesday 10 May 2022 09:14 AM IST : By സ്വന്തം ലേഖകൻ

‘കംഫർട്ട് സോണിന് പുറത്താണ് എല്ലാ പുരോഗതിയും’: വർക്കൗട്ടിനിടെ ഒരു സെൽഫി ഷൂട്ട്

meera

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘മകൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി മീര ജാസ്മിൻ. രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും താരം സാന്നിധ്യമറിയിച്ചു. തന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ മീര ഇപ്പോൾ പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ, മീര ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വർക്കൗട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളാണ് ഇവ. ‘കംഫർട്ട് സോണിന് പുറത്താണ് എല്ലാ പുരോഗതിയും’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മീര നായികയായ ‘മകൾ’ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.