Saturday 04 April 2020 05:16 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ പറയൂ, മീര പാടിത്തരും! ലോക്ക് ഡൗണ്‍ കാലത്ത് പാട്ടിന്റെ വഴിയേ മടങ്ങിയെത്തി പ്രിയ താരം

meera

ലോക്ക് ഡൗണ്‍ കാലത്ത് ആരാധകര്‍ക്ക് പാട്ടിന്റെ മധുരം പകര്‍ന്ന് മലയാളത്തിന്റെ പ്രിയ നടി മീരാ നന്ദന്‍. ആരാധകര്‍ ആവശ്യപ്പെട്ട പാട്ടുകളാണ് മീര പാടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. താരം പങ്കുവച്ച ഓരോ പാട്ടു വിഡിയോകളും ഇതിനോടകം വൈറല്‍ ആണ്.


നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്.


തിരക്കുകള്‍ കാരണം കുറേ നാളുകളായി പാട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെന്നും ഇപ്പോള്‍ ധാരാളം സമയമുള്ളതിനാല്‍ പാട്ടു പാടാന്‍ തീരുമാനിച്ചു എന്നുമാണ് മീര പറയുന്നത്. ആരാധകര്‍ക്ക് കേള്‍ക്കാന്‍ താത്പര്യമുള്ള പാട്ടുകള്‍ നിര്‍ദ്ദേശിച്ചാല്‍ അത് പാടുമെന്നും മീര ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.