Friday 19 July 2019 02:15 PM IST : By സ്വന്തം ലേഖകൻ

മോഡേൺ ലുക്കിലുള്ള ചിത്രം പങ്കുവച്ച് മീരാനന്ദൻ! താരത്തിനെതിരെ സൈബർ ആക്രമണം

meera-new

മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളായ മീരാനന്ദൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

നടി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ നീളം കുറവാണല്ലോ, പാന്റ ്സ് ധരിക്കാന്‍ മറന്നോ എന്നിങ്ങനെയാണ് കമന്റുകളിൽ അധികവും.

ഇതിനു മുമ്പും തനിക്കു നേരെ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടായപ്പോഴൊക്കെ, ചുട്ടമറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

മലയാളത്തിൽ, മികച്ച ചിത്രങ്ങളിലൂടെയും വൻ വിജയങ്ങളിലൂടെയും ശ്രദ്ധേയയായമീര ഏറെ നാളായി സിനിമയില്‍ നിന്നു വിട്ടുനിൽക്കുകയാണ്.

ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീര ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സിനിമയിൽ ഇടവേള എടുത്തത്.