Monday 07 September 2020 02:12 PM IST : By സ്വന്തം ലേഖകൻ

നൂറോളം സെലിബ്രിറ്റികൾ, നൂറായിരം ആശംസകൾ; മെഗാസ്റ്റാറിന് ‘മെഗാ വിഷ്’ ഒരുക്കി ആരാധകർ; വൈറൽ വിഡിയോ

mega-wish

മെഗാസ്റ്റാറിന്റെ പിറന്നാളിന് മെഗാ ആശംസയുമായി ആരാധകർ. സിനിമ–രാഷ്ട്രീയ–സാംസ്കാരിക മേഖലകളിലെ നൂറോളം പേരാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ 69–ാം പിറന്നാളിൽ ആശംസ നേർന്ന് എത്തിയത്. സംവിധായകരായ ഫാസിൽ, പ്രിയദർശൻ, ബ്ലെസി, കമൽ, ഷാജി കൈലാസ് തുടങ്ങി മലയാളത്തിലെ പ്രതിഭാധനരായ ഒരുകൂട്ടം പേർ ആശംസയുടെ പൂച്ചെണ്ടുകളുമായി വിഡിയോയിൽ എത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ പ്രതാപൻ, എംബി രാജേഷ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും ആശംസ അർപ്പിക്കാൻ എത്തിയവരുടെ ലിസ്റ്റിലുണ്ട്. മംമ്ത മോഹന്‍ജാസ്, കനിഹ, അജു വർഗീസ്, ഹരിശ്രീ അശോകൻ, അനു സിത്താര, ഉണ്ണിമുകുന്ദൻ, നമിത പ്രമോദ് തുടങ്ങി താരങ്ങളുടെ ആശംസ വേറെയും.

സഫീർ എ എസ് കവലയൂർ ആണ് ഈ സെലിബ്രിറ്റി ആശംസകളെ ഒരു നൂലിലെന്ന പോലെ കോർത്ത് മമ്മൂട്ടി ആരാധകർക്കു മുന്നിലേക്ക് സമർപ്പിച്ചത്. വിഷ്ണു വി കുമാറിന്റേതാണ് എഡിറ്റിങ്. റഫീഖ് എ എച്ചാണ് ക്രിയേറ്റീവ് ഹെഡ്. ഫസൽ റഹ്മാൻ, പ്രവീൺ ലക്കൂർ, ഫസൽ റഹ്മാൻ എന്നിവരും വി‍ഡിയോയുടെ അണിയറയിലുണ്ട്. മമ്മൂട്ടി ടൈംസ് യൂ ട്യൂബ് പേജിലൂടെയാണ് വിഡിയോ പുറത്തു വിട്ടിട്ടുള്ളത്.