Wednesday 06 February 2019 03:31 PM IST : By സ്വന്തം ലേഖകൻ

‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം വല്ലാതെ ഭയപ്പെടുത്തി’! മേഘ ആകാശിനെ കുടുക്കി ഹാക്കർമാർ

megha-new

ഹൻസികയ്ക്കു പിന്നാലെ സൈബർ ചതിയിൽ കുടുങ്ങി മറ്റൊരു തമിഴ് താരം കൂടി. മേഘ ആകാശാണ് ഹാക്കർമാരുടെ പുതിയ ഇര.

അടുത്തിടെയാണ് ഹൻസികയുടെ ചില സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. താരത്തിന്റെ ഫോൺ ഹാക്ക് ചെയ്താണ് ഈ ചിത്രങ്ങൾ ചിലർ കൈവശപ്പെടുത്തിയതും പ്രചരിപ്പിച്ചതും.

എന്നാൽ മേഘയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ധനുഷ് നായകനാകുന്ന ‘എന്നൈ നോക്കി പായും തോട്ടൈ’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ നായികയാണ് മേഘ. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മേഘ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതില്‍ നിന്നു മെസേജുകളും മറ്റും വന്നാല്‍ ഒഴിവാക്കണം എന്നുമായിരുന്നു മേഘയുടെ ട്വീറ്റ്.

അധികം കഴിയും മുൻപേ ഇന്‍സ്റ്റാഗ്രാം തിരിച്ചു പിടിച്ചുവെന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തി. സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം വല്ലാതെ ഭയപ്പെടുത്തിയെന്നും മേഘ അതോടൊപ്പം കുറിച്ചു.