Monday 27 July 2020 09:08 AM IST : By സ്വന്തം ലേഖകൻ

‘അച്ഛനും അമ്മയും വേർപിരിഞ്ഞു’! തുറന്നു പറഞ്ഞു മേഘ്ന വിൻസന്റ്: വിഡിയോ

megna

തന്നെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെയും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും നടി മേഘ്ന വിൻസന്റിന്റെ വിഡിയോ. അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും തന്റെ മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ താരം തുറന്നു പറയുന്നു. അമ്മ നിമ്മിയും വിഡിയോയിൽ മേഘ്നയ്ക്ക് ഒപ്പമുണ്ട്.

അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടൽക്ഷോഭമുണ്ടായെന്നും എന്നാൽ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്നും താരം പറഞ്ഞു.

‘‘നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും. ജീവിതത്തിൽ എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. ഒന്നല്ലെങ്കിൽ അവിടെ കിടക്കാം. അല്ലെങ്കിൽ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം’’ – താരം വ്യക്തമാക്കി.