Friday 15 March 2019 06:30 PM IST : By സ്വന്തം ലേഖകൻ

ദൃശ്യവിരുന്നൊരുക്കി ‘മനസ്സുക്കുള്ളേ....’ ! മേരാനാം ഷാജിയിലെ വിഡിയോ ഗാനമെത്തി

meranam-shaji

മനോഹരമായ ദൃശ്യവിരുന്നൊരുക്കി ‘മേരാനാം ഷാജി’യിലെ വിഡിയോ ഗാനമെത്തി. ആസിഫ് അലിയും നിഖില വിമലും ചേർന്നുള്ള ‘മനസ്സുക്കുള്ളേ....’ എന്നാരംഭിക്കുന്ന ഈ പ്രണയഗാനത്തിനു വരികളെഴുതിയിരിക്കുന്നത് സന്തോഷ് വർമ. എമിൽ മുഹമ്മദ് സംഗീതം പകർന്നിരിക്കുന്ന പാട്ടിന്റെ മറ്റൊരു ഹൈലൈറ്റ് ശ്രേയാ ഘോഷാലിന്റെ ആലാപനമാണ്.

നാദിർഷാ സംവിധാനം ചെയ്യുന്ന മേരാനാം ഷാജി മൂന്ന് ഷാജിമാരുടെ കഥ പറയുന്നു. ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് നായകൻമാർ.

കോമഡി – ഫാമിലി എന്റർടെയ്നറാണ് ചിത്രം. ദിലീപ് പൊന്നൻ തിരക്കഥയെഴുതിയ ചിത്രം ബി.രാകേഷാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രസകരമായ ടീസർ ഇതിനോടകം വൻ ഹിറ്റാണ്.