Saturday 08 September 2018 02:50 PM IST : By സ്വന്തം ലേഖകൻ

പാപ്പന്റെ കളത്തിൽ ഇനി ‘ടർബോ പീറ്റർ’; മിഥുൻ മാനുവൽ തോമസിന്റെ പുതിയ ജയസൂര്യ ചിത്രം

t1

ഷാജി പാപ്പനും പിള്ളേരും ഉയർത്തിയ ആരവം കെട്ടടങ്ങും മുൻപേ സംവിധായകൻ മിഥുൻ മാനുവൽ തോമസും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി ടർബോ പീറ്ററാണ് കളത്തിൽ. ‘ടർബോ പീറ്റർ’ ടൈറ്റിൽ പോസ്റ്റർ ഉൾപ്പടെയാണ് മിഥുൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാസ് കോമഡി എന്റർടൈനറാകും ടർബോ പീറ്റർ എന്ന് പോസ്റ്റർ സൂചന നൽകുന്നു. ആബേൽ ക്രിയേറ്റീവ് മൂവീസിന്റെ ബാനറിൽ ആബേൽ പി ജോർജാണ് നിർമാണം. സംഗീതം: ഷാൻ റഹ്മാൻ. ക്യാമറ: റോബി വർഗീസ് രാജ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും. മിഥുൻ മാനുവൽ തോമസും ജയസൂര്യയും ഒന്നിച്ച മുൻ ചിത്രം ആട് ടു വൻ വിജയമായിരുന്നു. 

t2