Monday 13 May 2019 04:19 PM IST : By സ്വന്തം ലേഖകൻ

എൺപതിന്റെ ചെറുപ്പത്തില്‍ മകനോടൊപ്പം പതിനാറ് പുഷ്അപ്പ്! താരമായി മിലിന്ദ് സോമന്റെ അമ്മ: വിഡിയോ വൈറൽ

milind-new

മാതൃദിനത്തിൽ വേറിട്ട വിഡിയോ പങ്കു വച്ച് മോഡലും നടനുമായ മിലിന്ദ് സോമൻ. 80 വയസ്സുകാരിയായ അമ്മയോടൊപ്പം മിലിന്ദ് പുഷ്അപ്പ് എടുക്കുന്നതിന്റെ വിഡിയോയാണിത്. പ്രായത്തെ തോൽപ്പിക്കുന്ന കരുത്തുമായി പതിനാറ് തവണ അമ്മ മിലിന്ദിനൊപ്പം പുഷ്അപ്പ് എടുക്കുന്നു. മിലിന്ദ് ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു.

‘പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ തെളിയിക്കുന്നു. അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാതൃദിനമാണ്’- മിലിന്ദ് വിഡിയോയോടൊപ്പം കുറിച്ചു.

ഇത് എല്ലാ അമ്മമാര്‍ക്കുമുള്ള സന്ദേശമാണ്. എന്ത് ചെയ്യുന്നവരാണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പത്തുമിനിറ്റ് ചെലവഴിക്കണം എന്നും മിലിന്ദ് പറയുന്നു. പുഷ്അപ്പിനു ശേഷം മിലിന്ദ് അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും വിഡിയോയിൽ കാണാം.