Friday 21 January 2022 09:52 AM IST : By സ്വന്തം ലേഖകൻ

ജയ്സൺ ‘മിന്നൽ മുരളി’യായതിങ്ങനെ...: മേക്കിങ് വിഡിയോ എത്തി

minnal-murali

‘മിന്നല്‍ മുരളി’യുടെ മേക്കിങ് വിഡിയോ എത്തി. സംവിധായകന്‍ ബേസില്‍ ജോസഫ്, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ആക്‌ഷൻ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ്, നിര്‍മാതാവ് സോഫിയ പോൾ, കലാസംവിധായകൻ മനു ജഗദ് തുടങ്ങിയവരും അവരുടെ ചിത്രവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

ഡിസംബര്‍ 24നാണ് ചിത്രം ഒ.ടി.ടിയിലൂടെ പ്രേകരിലേക്ക് എത്തിയത്. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മിച്ചത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം – ഷാന്‍ റഹ്മാന്‍.