Monday 14 September 2020 09:17 AM IST : By സ്വന്തം ലേഖകൻ

‘പുതിയൊരു ജീവിതത്തിലേക്കു കടക്കുകയാണ്, സിനിമയിൽ തുടരും’! അശ്വിന്റെ കൈപിടിച്ച് മിയ പറയുന്നു: വിഡിയോ

miya

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയ നടി മിയയുടെ വിവാഹം. എറണാകുളം സെന്റ ് മേരീസ് ബസലിക്കയിൽ വച്ച് അശ്വിൻ ഫിലിപ്പ് മിയയ്ക്ക് മിന്നു ചാർത്തി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹശേഷവും സിനിമയിൽ തുടരുമെന്ന് മിയ വ്യക്തമാക്കി. പള്ളിയിൽ നിന്നും വിവാഹ ശേഷം അശ്വിന്റെ കൈപ്പിടിച്ച് ഇറങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം. സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്.

‘പുതിയൊരു ജീവിതത്തിലേക്കു കടക്കുകയാണ്. അതിൽ ഒരു പങ്കാളിയെ കിട്ടി. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും ആണ് ഇനി േവണ്ടത്’.–മിയ പറഞ്ഞു.

വിവാഹ ശേഷം വൈകിട്ട് വിവാഹ റിസപ്‍ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിരിന്നു ചടങ്ങുകൾ.