Tuesday 02 June 2020 01:01 PM IST : By സ്വന്തം ലേഖകൻ

ഇതാണ് മിയയുടെ അശ്വിൻ! പ്രിയതാരത്തിന് ആശംസകൾ നേർന്ന് പ്രേക്ഷകർ: ചിത്രം വൈറൽ

miya-new

മലയാളത്തിന്റെ പ്രിയനായിക മിയ വിവാഹിതയാകുന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. ബിസിനസ്സുകാരനായ അശ്വിനുമായുള്ള മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സെപ്റ്റംബറിൽ ആണ് വിവാഹം

miya-george

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയിൽ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുൻനിരനായികാ പദവിയിലേക്ക് ഉയർന്നു.