Friday 22 October 2021 12:37 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനയ്ക്ക് പാട്ടു പാടിക്കൊടുത്ത് മിയ, ചിരിച്ചു സന്തോഷിച്ച് ലൂക്ക: മനോഹരമായ വിഡിയോ

miya

മകൻ ലൂക്കയോടൊപ്പമുള്ള, പാട്ടു പാടുന്ന തന്റെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക മിയ. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്‌...’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കയ്ക്ക് പാടിക്കൊടുക്കുന്നത്. പാട്ടുകേട്ടു ചിരിച്ചു സന്തോഷിക്കുന്ന ലൂക്കയെയാണ് വിഡിയോയിൽ കാണുക.

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ. വിവാഹ ശേഷം സിനിമയിൽ നിന്നു ഇടവേള എടുത്തിരിക്കുകയാണ് താരം. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്.