Saturday 31 October 2020 11:39 AM IST : By സ്വന്തം ലേഖകൻ

നിന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍...! പ്രിയപ്പെട്ടവനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് മിയ: ആശംസകളോടെ ആരാധകര്‍

miya-george

മലയാളത്തിന്റെ പ്രിയനടി മിയ ജോര്‍ജിന്റെ വിവാഹം അടുത്തിടെയായിരുന്നു. പ്രിയതാരത്തിന്റെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷപൂര്‍വമാണ് ഏറ്റെടുത്തതും. വ്യവസായി അശ്വിന്‍ ഫിലിപ്പ് ആണ് താരത്തിന്റെ ജീവിത പങ്കാളി. 

ഇപ്പോഴിതാ, അശ്വിനോടൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം മിയ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. മുണ്ടും കുര്‍ത്തയുമാണ് അശ്വിന്റെ വേഷം. സാരി ലുക്കിലാണ് മിയ. നിരവധി പേരാണ് ചിത്രത്തിനു താഴെ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.

സി.ഐ.ഡി ഷീലയാണ് മിയ നായികയാകുന്ന പുതിയ ചിത്രം. വിവാഹ ശേഷം അഭിനയം നിര്‍ത്തില്ലെന്നു താരം വിവാഹ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.