Monday 14 September 2020 10:22 AM IST : By സ്വന്തം ലേഖകൻ

487 മണിക്കൂർ‌, 10 വിദഗ്ധർ! മിയയുടെ വിവാഹ വസ്ത്രത്തിന് പിന്നിലെ കൗതുകങ്ങൾ‌ അറിയാം

miya-wedding

മലയാളത്തിന്റെ പ്രിയ നടി മിയയുടെ വിവാഹ വസ്ത്രം ഒരുക്കിയത് 487 മണിക്കൂർ‌ കൊണ്ട് 10 വിദഗ്ധർ ചേർന്ന്. ഫിഷ് കട്ട് ലോങ് ട്രെയ്ൽ ഗൗണ്‍ ആണ് ഇത്. സിൽക്ക് ഷിഫോൺ മെറ്റീരിയലിൽ ആപ്ലിക്ക് വർക്കും ഹാൻഡ് വർക്കും ചേർന്നതാണ് ഇതിന്റെ നിർമാണം.

ലേബൽ എം വെഡ്ഡിങ് ആണ് മിയയുടെ ഈ മനോഹരമായ വിവാഹ വസ്ത്രത്തിന് പിന്നിൽ.

ശനിയാഴ്ചയായിരുന്നു മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ ് മേരീസ് ബസലിക്കയിൽ വച്ച് നടന്ന വിവാഹത്തിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്‍ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായായിരുന്നു ചടങ്ങുകൾ.