Saturday 12 September 2020 09:46 AM IST : By സ്വന്തം ലേഖകൻ

മിയയ്ക്ക് ഇന്നു മിന്നുകെട്ട്! ജീവിതപ്പാതിയായി ഇനി അശ്വിൻ

miya

മലയാളത്തിന്റെ പ്രിയനായിക മിയയ്ക്ക് ഇന്നു മിന്നുകെട്ട്. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ ് മേരീസ് ബസലിക്കയിൽ വച്ചാണ് മിയയും അശ്വിനും വിവാഹിതരാകുക. വൈകിട്ട് ആണ് വിവാഹ റിസപ്‍ഷന്‍.

കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിലായിരിക്കും മിയ വിവാഹിതയാകുക. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാകുകയുള്ളൂ.

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

വിവാഹത്തലേന്നത്തെ മധുരം വെപ്പ് ചടങ്ങിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന മിയയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചടങ്ങിന് സാരി ആണ് മിയ തിരഞ്ഞെടുത്തത്.