Tuesday 07 July 2020 09:49 AM IST : By സ്വന്തം ലേഖകൻ

മിയയുടെ കല്യാണ ഒരുക്കങ്ങൾ തുടങ്ങി ? താരം സാരികൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ വൈറൽ

miya

മലയാളത്തിന്റെ പ്രിയ നടി മിയ വിവാഹിതയാകുവാനുള്ള ഒരുക്കത്തിലാണ്. ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ വിശേഷം ആഘോഷമാക്കിയത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് താരത്തിന്റെ വരൻ. കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം. അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഇപ്പോഴിതാ, താരം കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ തുടങ്ങി എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ചിത്രങ്ങളാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. മിയ വെഡ്ഡിങ് ഷോപ്പിങ് നടത്തുന്നു എന്ന തരത്തിലാണ് ചിത്രങ്ങള്‍ വൈറൽ ആകുന്നത്. ഒരു ഷോപ്പിനുള്ളിൽ, പല തരങ്ങളിലുള്ള സാരികൾ അണിഞ്ഞു നോക്കുന്ന മിയയുടെ ചിത്രങ്ങളാണ് ഇവ.

miya-2
miya-3
miya-1