Monday 23 November 2020 12:26 PM IST : By സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര ഗോപന്റെ ബെൻസെത്തി ; ഇനി ലാലേട്ടന്റെ ‘ആറാട്ട്’

aarattu

മോഹൻലാൽ നെയ്യാറ്റിൻകര ഗോപന്റെ വേഷം ചെയ്യുന്ന ആറാട്ട് സിനിമയുടെ വിവരങ്ങളാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയെ. ഇപ്പോഴിതാ സിനിമയിൽ ലാലേട്ടനന്റെ കഥാപാത്രത്തിനായി ഉപയോഗിക്കുന്ന ബെൻസ് കാറിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 2255 നമ്പറാണ് കാറിന്റേതെന്നത് മറ്റൊരു പ്രത്യേകതയാണ്. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ, മോഹൻലാൽ ആരാധകർക്കായുള്ളൊരു വിഷ്യൽ ട്രീറ്റ് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ. ഷൂട്ടിങ്ങിനായി കാർ എത്തിയപ്പോൾ, ആരാധകൻ പകർത്തിയ ദൃശ്യങ്ങളാണ് വിഡിയോയിൽ.

Tags:
  • Movies