Monday 04 February 2019 11:13 AM IST : By സ്വന്തം ലേഖകൻ

‘‘രാഷ്ട്രീയം എനിക്കു പറ്റിയതല്ല’’! നിലപാട് വ്യക്തമാക്കി മോഹൻലാൽ

lal-new

കഴിഞ്ഞ ദിവസങ്ങളിൽ മലയാളി ഏറ്റവുമധികം ചർച്ച ചെയ്തത് നടനവിസ്മയം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താരം ബി.ജെ.പി സ്ഥാനാര്‍ഥിയെയേക്കും എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലുൾപ്പടെ സജീവമായിരുന്നു. എന്നാൽ ഇതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണെന്ന് വ്യക്തമാക്കി ഒടുവിൽ മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുന്നു. “രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല”.– ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് മോഹന്‍ലാല്‍ ഇപ്പോൾ.