Tuesday 05 February 2019 09:47 AM IST : By സ്വന്തം ലേഖകൻ

‘അഭിനയം തുടരാൻ കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി നോക്കും’! പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാൽ

pranav-new

പ്രണവ് മോഹൻലാൽ മലയാളികൾക്ക് ലാലേട്ടന്റെ മകനെന്നതിനൊപ്പം പ്രിയപ്പെട്ട യുവനായകനുമാണ്. രണ്ടു ചിത്രങ്ങൾ കൊണ്ടു തന്നെ തന്റെതായ ഇടമുറപ്പിക്കുവാൻ അപ്പുവിനായി. എന്നാൽ മകന്റെ പ്രകടനത്തെക്കുറിച്ച് ലാലേട്ടന്റെ അഭിപ്രായമെന്താണ് ? ഇതിന് ലാലേട്ടൻ തന്നെ മറുപടി പറഞ്ഞിരിക്കുകയാണിപ്പോൾ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണവിന്റെ അഭിനയത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും താരം തുറന്നു പറഞ്ഞത്.

അഭിനയത്തില്‍ തന്റെ തുടര്‍ച്ചയായല്ല പ്രണവിനെ താന്‍ കാണുന്നതെന്നും സിനിമാ മേഖലയിലെ പ്രണവിന്റെ മുന്നോട്ടുപോക്ക് പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലാൽ. ‘‘അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും’’ ലാൽ വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ പുതിയ ചിത്രം. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. എന്നാൽ തന്റെ പുതിയ ചിത്രം തിയേറ്ററിലുള്ളപ്പോൾ പ്രണവ് ഹംപി യാത്രയിലാണ്.

മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തില്‍ വർഷങ്ങൾക്കു ശേഷം പ്രണവും മോഹൻലാലും ഒന്നിച്ചഭിനയിക്കുകയാണ് ഇപ്പോൾ.