Friday 15 October 2021 10:41 AM IST : By സ്വന്തം ലേഖകൻ

ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു...എന്റെ പ്രിയപ്പെട്ട അനുജന്...: ധീരജവാൻ വൈശാഖിന് ആദരാ‍ഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

mohanlal

കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ധീരജവാൻ എച്ച്. വൈശാഖിന് ആദരാ‍ഞ്ജലികൾ അർപ്പിച്ച് നടന്‍ മോഹൻലാൽ.

‘കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു’.– താരം ഫെയ്സ്ബുക്കിൽ കുറിച്ചു.