Friday 08 January 2021 09:10 AM IST : By സ്വന്തം ലേഖകൻ

ലാലുവിന്റെ സ്വന്തം ഇച്ചാക്ക! എന്താകും ആ രസകരമായ രഹസ്യമെന്ന് ആരാധകർ: ചിത്രം വൈറൽ

mammootty

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുന്നു. ‘ഇച്ചാക്കയ്ക്കൊപ്പം’ എന്ന ക്യാപ്ഷനോടെ തങ്ങൾ ഒന്നിച്ചുള്ള മനോഹരമായ ചിത്രം മോഹൻലാലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള സ്വകാര്യസംഭാഷണത്തിനിടെയുള്ള രസകരമായ ഒരു നിമിഷമാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ പുതിയ വീട്ടിൽ എത്തിയതാണ് ലാൽ.

കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിരുന്നിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. അന്നത്തെ ചിത്രങ്ങളും വലിയ ശ്രദ്ധയാണ് നേടി.