Saturday 30 July 2022 09:41 AM IST : By സ്വന്തം ലേഖകൻ

ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്...: ‘ബറോസ്’ ചിത്രീകരണം പൂർത്തിയായി

mohanlal

മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ബറോസ്’ പാക്കപ്പായി. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും ടീം ബറോസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു, മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്.

മോഹൻലാലാണ് ചിത്രത്തിലെ നായകനും. ബറോസ് എന്ന ടൈറ്റിൽ കഥാപാത്രമാണ് മോഹൻലാലിന്. ചിത്രത്തിൽ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുകളുണ്ട്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്.

വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.