Monday 19 July 2021 08:55 AM IST : By സ്വന്തം ലേഖകൻ

‘ബ്രോ ഡാഡി’യിൽ ജോയിൻ ചെയ്യാൻ ലാലേട്ടൻ ഹൈദരാബാദിലേക്ക്: വിഡിയോ വൈറൽ

mohanlal

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്യാൻ ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.