Friday 25 September 2020 10:47 AM IST : By സ്വന്തം ലേഖകൻ

മുണ്ട് മടക്കിക്കുത്തി, തലയിൽ കെട്ടുമായി ലാലേട്ടൻ! കൃഷിയിടത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

lal

തന്റെ കൃഷിയിടത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ. ‘Organic Farming @Home’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം.

തലയിൽ കെട്ടൊക്കെയായി കൃഷിയിടത്തിൽ കാര്യങ്ങൾ ശ്രദ്ധിച്ചു നിൽക്കുന്ന ലാലേട്ടന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ദൃശ്യം 2 ആണ് താരത്തിന്റെ ചിത്രീകരണം ആരംഭിച്ച പുതിയ ചിത്രം.