Tuesday 18 December 2018 11:20 AM IST : By സ്വന്തം ലേഖകൻ

ഗൾഫ് മണലില്‍ തീര്‍ത്ത 'ഒടിയന്‍ മാണിക്യൻ'; അപൂർവ സമ്മാനത്തിനു നന്ദി അറിയിച്ച് മോഹന്‍ലാല്‍

odiyan-lal653

വിവാദങ്ങളും കയ്യടികളുമായി ’ഒടിയന്‍’ തിയറ്ററുകൾ കീഴടക്കുമ്പോൾ ലാലേട്ടന് സിനി റോയല്‍ സിനിമാ അധികൃതരുടെ വക കിടിലൻ സമ്മാനം. ഒടിയന്‍ പോസ്റ്ററിന്റെ മണലിൽ തീർത്ത ചിത്രമാണ് അബുദാബിയിലെ തിയറ്ററായ സിനി റോയല്‍ സിനിമ മോഹൻലാലിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. സമ്മാനത്തിന്റെ ചിത്രം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചു.

മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. തയാറാക്കാൻ ആവശ്യമായ നിറമുള്ള മണലുകള്‍ ശേഖരിച്ചിരിക്കുന്നത് എമിറേറ്റ്‌സ് രാജ്യങ്ങളില്‍ നിന്നാണ്. ചുവന്ന നിറത്തിന് ഷാര്‍ജയില്‍ നിന്നുള്ള മണലും, വെള്ളനിറത്തിന് അബുദാബിയിലെയും ഗ്രേയ്ക്കായി അജ്മാനില്‍ നിന്നുമുള്ള മണലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുജൈറയിലെ കറുപ്പ് നിറമുള്ള മണലും, ദുബായിലെ ഇളം ചുവപ്പ് മണലും, റാസല്‍ ഖൈമയിലെ ബ്രൗണ്‍ നിറവും, ഉം അല്‍ ഖുവെയ്‌നിലെ ഇളം നീല നിറവുമെല്ലാം ചിത്രത്തിന് മനോഹാരിത പകരുന്നു.