Thursday 04 March 2021 09:54 AM IST : By സ്വന്തം ലേഖകൻ

മോഹനം ഈ ചിരിയഴകുകൾ! ലാലേട്ടന്റെ ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കിയ മൂന്ന് മിനിറ്റ്: വിഡിയോ

mohanlal

മലയാളിയെ എക്കാലവും മോഹിപ്പിക്കുന്നതാണ് മോഹൻലാലിന്റെ ചിരി. ഇപ്പോഴിതാ, മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചില ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കി അർജുൻ ശിവദാസ് ഒരുക്കിയ മനോഹരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, തിരനോട്ടം മുതൽ മരക്കാർ വരെയുള്ള മോഹൻലാൽ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികൾ കാണാം.