Friday 20 April 2018 11:30 AM IST : By സ്വന്തം ലേഖകൻ

ചങ്കല്ല ചങ്കിടിപ്പാണ്! മോഹൻലാൽ സിനിമയിലെ ഫാൻ ആന്തം ഏറ്റെടുത്ത് പ്രേക്ഷകർ

manju

ലാലേട്ടൻറെ കട്ട ആരാധികയായ മഞ്ജുവിനെ പ്രേക്ഷകർ ഹൃദയം കൊണ്ട് ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവാരിയർ–ഇന്ദ്രജിത്ത് ജോഡി ഒരുമിച്ച സാജിദ് യഹിയ ചിത്രം മോഹൻലാൽല നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ മോഹൻലാൽ ആരാധകരുടെ ഹൃദയം കീഴടക്കി ചിത്രത്തിലെ ഫാൻ ആന്തം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. യൂ ട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. സിനിമയിലെ ഫാന്‍സ് ആന്തം സംവിധായകന്‍ സാജിദ് യഹിയ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്.

സുനീഷ് വാരനാട് തിരക്കഥ എഴുതി സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവിൻറെ കഥാപാത്രം മീനൂട്ടിയുടെ ഭർത്താവ് സേതുമാധവനായി എത്തുന്നത് ഇന്ദ്രജിത്താണ്. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.