Tuesday 24 April 2018 11:10 AM IST : By സ്വന്തം ലേഖകൻ

`നീരാളിപ്പിടുത്തത്തിൽ നിന്നും വിജയത്തെ പുണരാൻ സണ്ണി’; ഉദ്വേഗമുണർത്തി മോഷൻ പോസ്റ്റർ

neera-final

ഉദ്വേഗവും ആകാംക്ഷയും സമ്മാനിച്ച് മോഹൻലാൽ ചിത്രം നീരാളിയുടെ മോഷൻ പോസ്റ്റർ പ്രേക്ഷകരിലേക്കെത്തി. അജോയ് വർമ്മയൊരുക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സസ്പെൻസും ത്രില്ലറും സമന്വയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തംരഗമായി മാറിക്കഴിഞ്ഞു.

`യാത്ര തുടർന്നേ മതിയാവൂ !രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും
ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോർജ്`.എന്നീ വാചകങ്ങൾ മോഹൻലാൽ മോഷൻ പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്.

വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നദിയാ മൊയ്തു മോഹൻലാലിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നീരാളിക്കുണ്ട്.

നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. മൂൺഷോട്ട് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സന്തോഷ്.ടി.കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.

മുംബൈ, ബെംഗളൂരു, മംഗോളിയ എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ജൂലൈ 14 നാണ് നീരാളി തിയേറ്ററുകളിലെത്തുക.