Tuesday 27 September 2022 09:50 AM IST : By സ്വന്തം ലേഖകൻ

മനസ്സിൽ പതിഞ്ഞ ആ നമ്പർ, ‘2255’: മോഹൻലാലിന്റെ ഏറ്റവും പുതിയ കാരവാന്‍: ചിത്രങ്ങള്‍ വൈറൽ

caravan

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ കാരവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ. 2255 എന്നതാണ് വാഹനത്തിന്റെ നമ്പർ.

ബ്രൗണ്‍ നിറത്തിലുള്ളതാണ് വാഹനം. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ഫാൻസ് പേജുകളിൽ ഇതിനോടകം വാഹനത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചു കഴിഞ്ഞു.