Wednesday 28 July 2021 12:34 PM IST : By സ്വന്തം ലേഖകൻ

കുടുംബസമേതം ലാലേട്ടൻ: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

mohanlal

ആരാധകർ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ കുടുംബചിത്രം. മോഹൻലാൽ, ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ, ബന്ധുക്കൾ എന്നിവരെ ചിത്രത്തിൽ കാണം.

ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുക.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’മാണ് പ്രണവിന്റെ പുതിയ റിലീസ്.