Thursday 06 August 2020 09:43 AM IST : By സ്വന്തം ലേഖകൻ

താടി നീട്ടി തകർപ്പൻ ലുക്കിൽ ലാലേട്ടൻ! ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

mohanlal

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. താടി നീട്ടി ഗംഭീര ലുക്കിലാണ് താരം ചിത്രങ്ങളിൽ.

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ താരം ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഒരു ചാനൽ നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇവ.

ലോക്ക് ഡൗൺ കാലത്ത് 4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്.