Wednesday 15 September 2021 12:09 PM IST : By സ്വന്തം ലേഖകൻ

മസിലുറച്ച കാലുകളും സ്റ്റൈലൻ ചിരിയും: ഏറ്റവും പുതിയ വർക്കൗട്ട് വിഡിയോ പങ്കുവച്ച് ലാലേട്ടൻ

mohanlal

ജിമ്മിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ വർക്കൗട്ട് വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. കാലുകളിലെ മസിലുകൾക്കായി പ്രത്യേകമായി ചെയ്യുന്ന വർക്ക് ഔട്ടിന്റെ വിഡിയോയാണ് ഇത്.

കാഫ് മസിൽസിനു വേണ്ടി താരം വർക്ക് ഔട്ട് ചെയ്യുന്നതും ഒടുവിൽ മസിലുറച്ച കാലുകളും വിഡിയോയിൽ കാണാം. വിഡിയോയ്ക്കൊടുവിൽ ലാലേട്ടന്റെ സ്റ്റൈലൻ ചിരിയുമുണ്ട്.