Thursday 06 September 2018 11:40 AM IST : By സ്വന്തം ലേഖകൻ

‘ഒടിവിദ്യ കാണാൻ തയ്യാറായിക്കോളൂ’; ഒടിയൻ ത്രില്ലടിപ്പിച്ചെന്ന് അനീഷ് ജി മേനോൻ

odiyan-aneesh

ഒടിയന്‍ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നടൻ അനീഷ് ജി. മേനോൻ. ഒരിക്കലും മറക്കാത്ത ത്രില്ലിംഗ് അനുഭവമാണ് ഒടിയൻ പങ്കുവച്ചതെന്ന് അനീഷ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അനീഷ് വിശേഷങ്ങൾ പങ്കുവച്ചത്.

സിനിമയുടെ ഡബ്ബിങ്ങ് പൂർത്തീകരിച്ചെന്നും ഓരോ നിമിഷവും ത്രില്ലടിച്ചായിരുന്നു ചെയ്തതെന്നും അനീഷ് പറയുന്നു.

അനീഷിന്റെ വാക്കുകൾ–

ഒടിയൻ ഡബ്ബിങ് പൂർത്തീകരിച്ചു. ഈ ഒൻപത് കൊല്ലത്തെ ചെറിയ സിനിമ ജീവിതത്തിനിടയിൽ രാത്രി ഷൂട്ടിങ്ങ് കുറെ ഉണ്ടായിട്ടുണ്ട്. ആദ്യമായിട്ടാ, ഒരു മിഡ്നൈറ്റ് ഡബ്ബിങ്.

സംവിധായകൻ ശ്രീകുമാർ മേനോന്റെ ക്യാപ്റ്റൻസിയിൽ പുലർച്ചെ 4 മണിക്ക് ഡബ്ബിങ് മുഴുവൻ തീർന്നു !! ഒരു നിമിഷം പോലും ഉറങ്ങണം എന്ന് ആരും ചിന്തിച്ചതേ ഇല്ല. അത്രയും രസകരം ആയിരുന്നു.. 

ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഞങ്ങൾ ഡബ്ബിങ്ങ് പൂർത്തികരിച്ചത്. സിനിമാ പ്രേമി എന്ന നിലക്ക് ഒന്ന് ഉറപ്പിച്ചു പറയുന്നു... "രാത്രിയുടെ രാജാവിന്റെ ഒടിവിദ്യ കാണാൻ’ ..2018 ലെ ലാലേട്ടന്റെ മരണമാസ് മെഗാ ഹിറ്റ്‌ കാണാൻ...സന്തോഷത്തോടെ തയാറായിക്കൊള്ളു.

കൊച്ചിൻ വിസ്മയ സ്റ്റുഡിയോയിൽ സഹ സംവിധായകൻ കൃഷ്ണകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ സജി ഏട്ടൻ, റെക്കോർഡിസ്റ്റ് സുബൈർ, ബിനു തോമസ്, സഹതാരങ്ങളായ ചാൾസ്, ശരത് സഭ, അഭിനവ് എന്നിവരോടൊപ്പം ഒരു സെൽഫി.