മലയാള സിനിമയിലെ യുവനായകൻമാരും പാൻ ഇന്ത്യൻ താരങ്ങളുമായ പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലിനുമൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ. ‘സയിദ് മസൂദിനും രംഗയ്ക്കുമൊപ്പം’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുള്ളത്. ലൂസിഫറില്‍ പൃഥ്വി അവതരിപ്പിച്ച കഥാപാത്രമാണ് സയിദ് മസൂദ്. ആവേശത്തിലെ ഫഹദിന്റെ കഥാപാത്രമാണ് രംഗ.
എന്നാൽ, ഈ ചിത്രത്തിന്റെ ചുവട് പിടിച്ച് ഫഹദ് ഫാസില്‍ എമ്പുരാനില്‍ ഉണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. അതേസമയം, എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുക.