Monday 10 September 2018 05:01 PM IST : By സ്വന്തം ലേഖകൻ

‘എങ്കിലെ എന്നോട് പറ...’; എലിപ്പനി പ്രതിരോധ ട്രോള്‍ പങ്കുവച്ച് മോഹൻലാലും

mohanlal

ട്രോളുകൾ പോലെ ഫലപ്രദമായൊരു ബോധവത്ക്കരണം ഇന്നത്തെക്കാലത്ത് വേറെയുണ്ടെന്നു തോന്നുന്നില്ല. പ്രളയകാലത്തെ മുൻകരുതലുകളെക്കുറിച്ച് മലയാളിയെ ബോധവാൻമാരാക്കിയതിലും നിപ്പ വൈറസിനെ പ്രതിരോധിക്കാനും മലയാളിയെ പഠിപ്പിച്ചതിലും ട്രോളൻമാർക്കും നല്ലൊരു പങ്കുണ്ടെന്ന് പറയാതെ വയ്യ. തമാശയുടെ മേമ്പൊടിയിൽ ഉപദേശ–നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന പുതിയ കാലത്തെ ട്രോളുകൾക്ക് ആരാധകരും ഏറെയുണ്ട്. എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിറങ്ങിയ പിആര്‍ഡി (ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) വകുപ്പാണ് ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ട്രോളൻമാർ.

തമാശ കലർത്തിയുള്ള എലിപ്പനി ജാഗ്രതാ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ തലങ്ങും വിലങ്ങും വിഹരിക്കുകയാണ്. ഇതില്‍ ഒരു ട്രോള്‍ മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിലെ രംഗമായിരുന്നു. ‘എന്നോട് പറ എലിപ്പനിക്കുളള ഡോക്സിസൈക്ലിന്‍ കഴിച്ചു എന്ന്’ എന്ന സംഭാഷണത്തോടെയുളള ട്രോളാണ് ചിരിക്കൊപ്പം ചിന്തയും പങ്കുവച്ചത്. എലിപ്പനി പ്രതിരോധിക്കാനായി ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയാണ് ട്രോളിലൂടെ പറയുന്നത്.

ഇപ്പോഴിതാ ഈ രസികൻ ട്രോൾ മോഹന്‍ലാലും ഏറ്റെടുത്തിരിക്കുകയാണ്. ഈ ട്രോള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മോഹൻലാലും ബോധവത്ക്കരണത്തിൽ പങ്കാളിയായത്. എലിപ്പനിക്കുള്ള പാര്‍ശ്വഫലമില്ലാത്ത മരുന്നാണ് ഡോക്സിസൈക്ലിന്‍.

പ്രളയത്തിന് പിന്നാലെ എത്തുന്ന പനി പ്രതിരോധിക്കാന്‍ എന്തു ചെയ്യുമെന്നും പനി പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ എങ്ങനെ ജനങ്ങളില്‍ എത്തിക്കുമെന്നുമുള്ള വെല്ലുവിളിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ട്രോള്‍ എന്ന ആശയം പി ആർഡി അവലംബിക്കുന്നത്. എലിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നത്. എലിപ്പനിയുടെ ലക്ഷണങ്ങള്‍, രോഗം പരത്തുന്ന ജീവികള്‍, രോഗത്തിന്റെ സങ്കീര്‍ണതകള്‍, പ്രതിരോധം, മുന്‍കരുതലുകള്‍ തുടങ്ങിവയെല്ലാം ട്രോളുകളിലൂടെ മനസിലാക്കാം.

രസകരമായ മറ്റ് ട്രോളുകൾ കാണാം;

1.

1536136922938

2.

rat troll

3.

rat troll7

4.

rat troll 6

5.

rat troll1

6.

rat troll9

7.

rat troll5

8.

rat troll10

9.

rat troll4

10.

rat troll3