Wednesday 08 September 2021 02:09 PM IST : By സ്വന്തം ലേഖകൻ

ഷാജി കൈലാസ്– മോഹൻലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു: സന്തോഷം പങ്കുവച്ച് ലാലേട്ടൻ

mohanlal

മലയാളത്തിന്റെ എക്കാലത്തയും വിജയ കൂട്ടുകെട്ടുകളിൽ ഒന്നായ ഷാജി കൈലാസ്– മോഹൻലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു. 12 വർഷത്തിനു ശേഷമാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ സിനിമ വരുന്നത്.

ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.

രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി ൈകലാസിന്റെ മറ്റൊരു ചിത്രം.