Thursday 17 January 2019 01:56 PM IST : By സ്വന്തം ലേഖകൻ

അന്നും ഇന്നും ചുള്ളൻ! ലാലേട്ടന് ‘വനിത’യുടെ 10 ഇയര്‍ ചലഞ്ച്: വിഡിയോ

mohanlal

സോഷ്യൽ മീഡിയ ഇപ്പോൾ ‘10 ഇയര്‍ ചലഞ്ചി’ന്റെ ലഹരിയിലാണ്. ഓരോരുത്തരും തങ്ങളുടെ പത്തു വർഷം മുൻപുള്ള ചിത്രം പങ്കു വച്ച് ചലഞ്ചിന്റെ ഭാഗമാകുന്നു. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ പങ്കാളികളാകുന്നു എന്നത് ചലഞ്ചിന്റെ ജനപ്രീതി അടവരയിട്ടുറപ്പിക്കുകയാണ്. തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുമ്പുള്ള ചിത്രവുമാണ് ഈ ചാലഞ്ചിന്റെ ഭാഗമായി ഓരോരുത്തരും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതാരക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്സണ്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുത്തു കഴിഞ്ഞു.

2007 ചിത്രം–സുനിൽ ഗുരുവായൂർ

മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഈ ചലഞ്ചിൽ പങ്കെടുത്താൽ എങ്ങനെയുണ്ടാകും എന്ന കൗതുകകരമായ ചിന്തയിൽ നിന്നാണ് ‘വനിത’ ലാലേട്ടന്റെ രണ്ടു വ്യത്യസ്ത കാല ചിത്രങ്ങൾ വായനക്കാർക്കായി അവതരിപ്പിക്കുന്നത്. 2007 ലും 2019 ലും ‘വനിത’യുടെ മുഖചിത്രമായി വന്ന ലാലേട്ടൻ ചിത്രങ്ങളാണിവ. 2007 ൽ നിന്ന്, 12 വർഷത്തെ ദൂരം കൂടുതൽ ചെറുപ്പമാക്കിയ ലാലേട്ടനെയാണ് 2018 ൽ കാണുക. കാലം പരുക്കേൽപ്പിക്കാത്ത നടന സൗന്ദര്യമായി, ലോകമെമ്പാടുമുള്ള ആരാധക കോടികളെ അദ്ദേഹമിപ്പോഴും വിസ്മയിപ്പിക്കുന്നു.

mohanlal-1 ചിത്രം–ശ്രീകാന്ത് കളരിക്കൽ

2007 ൽ (നവംബർ 1–14ലക്കം) കുടുംബത്തോടൊപ്പമായിരുന്നു ലാലേട്ടന്റെ ഫോട്ടോ ഷൂട്ട്. സുനിൽ ഗുരുവായൂരാണ് ഈ കുടുംബ ചിത്രം പകർത്തിയത്. 2019 ലെ പുതുവർഷ പതിപ്പിനു വേണ്ടി (ജനുവരി 1–14 ലക്കം) ശ്രീകാന്ത് കളരിക്കലിന്റെ ക്യാമറയാണ് ലാലേട്ടനെ ഒപ്പിയെടുത്തത്. വൻ മേക്കോവറിനു ശേഷമുള്ള മോഹൻലാലിന്റെ ആദ്യ ഫോട്ടോ ഷൂട്ടായിരുന്നു ഇത്. ഇതിലെ ഒരു ചിത്രം കഴിഞ്ഞ ദിവസം ലാലേട്ടൻ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തതും ശ്രദ്ധേയമായി. പലപ്പോഴായി ലാലേട്ടൻ ‘വനിത’യുടെ കവർ മോഡലായപ്പോഴൊക്കെ മലയാളി അത് ഹൃദയം കൊണ്ടു സ്വീകരിച്ചിട്ടുണ്ടെന്നതും എടുത്തു പറയണം.

ലാലേട്ടന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ കാണാം: