Friday 12 April 2019 02:47 PM IST : By സ്വന്തം ലേഖകൻ

ജമൈക്കയിൽ അവധിക്കാലം ആഘോഷിച്ച് മോഹൻലാൽ! ചിത്രങ്ങള്‍ കാണാം

l

‘ലൂസിഫർ’ വിജയക്കൊടി പാറിച്ച് തിയേറ്ററില്‍ ആളെക്കൂട്ടുമ്പോൾ ജമൈക്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മോഹൻലാൽ. ജമൈക്കയിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കു വച്ചിട്ടുണ്ട്.

വിഖ്യാത ഗായകൻ ബോബ് മാർലിയുടെ സ്മാരകം സന്ദർശിക്കണമെന്ന താരത്തിന്റെ ആഗ്രഹവും ഈ യാത്രയോടെ സഫലമാകുകയാണ്. യാത്രകളും സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന മോഹന്‍ലാലിന്റെ ഏറെ നാളുകളായുള്ള ആഗ്രഹമാണ് വിഖ്യാത ഗായകന്‍ ബോബ് മര്‍ലിയുടെ സ്മാരകം സന്ദര്‍ശിക്കുകയെന്നത്. ഭാര്യ സുചിത്രയോടൊപ്പമാണ് മോഹൻലാലിന്റെ ജമൈക്കൻ സന്ദർശനം.

ഇനി ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലാണ് താരം അഭിനയിക്കുക.

ഏപ്രില്‍ 25 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. നവാഗതരായ ജിബി ജോജുവാണ് സംവിധാനം. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസാണ് നായിക. ഈ മാസം 19 ന് മോഹൻലാൽ തിരിച്ചെത്തും.

1

l4

2

l3

3

l2

4

l1

5

l